‘റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ ഉൾകൊള്ളിച്ച മദ്രസ പാഠപുസ്തകം’; സുന്നി വിദ്യാഭ്യാസ ബോർഡ് പുറത്തിറക്കി
റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ ഉൾകൊള്ളിച്ച് മദ്രസ പാഠപുസ്തകം പുറത്തിറക്കി കാന്തപുരം വിഭാഗം സുന്നി വിദ്യാഭ്യാസ ബോർഡ്. സൗഹാര്‍ദം, പ്രകൃതി സംരക്ഷണം, ആരോഗ്യം, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ പകരുന്നതിനാവശ്യമായ പാഠ ഭാഗങ്ങളാല്‍ സമ്പന്നമാണ് പുസ്‌തകം.
സുന്നിവിദ്യാഭ്യാസ ബോർഡിന്റെ പുസ്തകങ്ങളെന്നും ഈ മാതൃക മുഴുവന്‍ മേഖലകളിലേക്കും പകര്‍ത്തപ്പെടേണ്ടതാണ് എന്നാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കുന്നതെന്നും സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി വിവരിച്ചു.
സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങളെ അഭിനന്ദിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയെന്നും സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി. റോഡ് സുരക്ഷാ നിയമങ്ങൾ, ഒരു കഥ പറയുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതുകൊണ്ടാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പാഠ പുസ്തകങ്ങൾക്ക് വലിയ അഭിനന്ദന പ്രവാഹം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.