കാസർഗോഡ് ജില്ലയിലെ പാഠപുസ്തക വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
കാസർഗോഡ് ജില്ലയിലെ പാഠപുസ്തക വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പുസ്തകങ്ങൾ എത്തുന്ന മുറയ്ക്ക് അതിവേഗത്തിൽ വിതരണം നടക്കുകയാണ്. ഇന്നലെ മുതൽ അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. രണ്ടാഴ്ച്ചക്കുള്ളിൽ വിതരണം പൂർത്തീകരിക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ വ്യക്തമാക്കി.