അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍
കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജലകമ്മിഷന്‍. പത്തനംതിട്ട കല്ലൂപ്പാറ (മണിമലയാര്‍), മടമണ്‍ (പമ്പാനദി), തിരുവനന്തപുരം വെള്ളായിക്കടവ് (കരമനയാര്‍), തിരുവനന്തപുരം അരുവിപ്പുറം (നെയ്യാര്‍), കോട്ടയം പുല്ലകയാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് മഴയുടെ അതിതീവ്രത കുറഞ്ഞ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്.
പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേര്‍ട്ട്.