ആശങ്ക ഒഴിയുന്നു; സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേർട്ട്.