സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയാൾ പിടിയില്‍
മലപ്പുറം:സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ മങ്കട സ്വദേശി നൗഫല്‍ പിടിയില്‍. മലപ്പുറം മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. നൗഫലിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്വപ്നയെ വിളിച്ചിരുന്നതായി നൗഫല്‍ പറഞ്ഞു. . തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. മരട് അനീഷിനെ കണ്ടിട്ടുണ്ടെന്നും പരിചയക്കാരല്ലെന്നും നൗഫല്‍ പറയുന്നു.
താനും കുടുംബവും ഏത് നിമിഷവും ഏതു രീതിയിലും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സ്വപ്ന സുരേഷ് പറഞ്ഞു. അത് ഈ നിമിഷമാണോ ഏതെങ്കിലും യാത്ര ചെയ്യുമ്പോഴാണോ എന്നറിയില്ല. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു. എപ്പോള്‍ ഇതില്‍ എത്രത്തോളം അന്വേഷണം നടത്തുമെന്ന് അറിയില്ല, കാരണം പൊലീസ് വകുപ്പ് മുഖ്യമന്ത്രിയാണല്ലോ കൈകാര്യം ചെയ്യുന്നത്…’ സ്വപ്‌ന പറഞ്ഞു
കെ.ടി ജലീല്‍ എംഎല്‍ എയുടെ പേരില്‍ നൗഫല്‍ എന്ന വ്യക്തി വിളിച്ച ഫോണ്‍ കോള്‍ സ്വപ്‌ന പുറത്തു വിട്ടു. പെരിന്തല്‍മണ്ണ സ്വദേശിയാണെന്ന് ഇതില്‍ അയാള്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. മരട് അനീഷ് എന്ന പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.