മലപ്പുറം വഴിക്കടവിൽ 14 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. വഴിക്കടവ് മരുത വെണ്ടേക്കും പൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാൻ ഇന്ദിര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
അഞ്ചു ദിവസമായി കുഞ്ഞിന് ദഹന പ്രക്രിയ നടക്കാത്തതിനാൽ ചികിത്സ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം നിലമ്പൂർ ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.