ട്രെയിനിൽ തീകൊളുത്തിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി കെ സുധാകരൻ
ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ സുധാകരൻ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പൊലീസ് പരിശോധന ശക്തമാക്കി.പ്രതിയുടെ രേഖ ചിത്രം തയ്യാറാക്കി.
എലത്തുർ സ്റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രം റെയിൽവേ പൊലീസ് പുറത്ത് വിടും. അതേസമയം ഓടിക്കൊണ്ടിരിക്കുന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ഡി.ജെ.പി. അനില്‍ കാന്ത് വ്യക്തമാക്കി. പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അവരിലേക്കെത്താന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അക്രമിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ചുവന്ന കള്ളി ഷർട്ട് ധരിച്ച ആളാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ ഫോണിൽ സംസാരിക്കുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് . അതേസമയം ട്രാക്കിൽ നിന്ന് അക്രമിയുടെതെന്ന് കരുതുന്ന ബാഗ് കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് മൊബൈൽ ഫോണും നോട് ബുക്കും ലഭിച്ചു.