Friday, April 11, 2025
Kerala

കെ റെയിൽ; ഡൽഹിയിലെ കർഷക മാതൃകയിൽ സമരം ശക്തമാക്കും: കെ. സുധാകരൻ

 

കെ റെയിലിനെതിരെ സമരം ശക്തിമാക്കി മുന്നോട്ട് കൊണ്ടുപോകാനൊരുങ്ങി കോൺഗ്രസ്. ഡൽഹിയിലെ കർഷക സമരം പോലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ് കെ.സുധാകരൻ. കെ റെയിലിന്റെ യഥാർത്ഥ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തും. വസ്തുതകൾ പഠിപ്പിക്കാൻ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും .വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

മാർച്ച് എഴാം തീയതി എല്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. ബഹുജന മാർച്ച് ആയിരിക്കും നടത്തുക. ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്നായിരിക്കും മുദ്രാവാക്യം’- സുധാകരൻ വ്യക്തമാക്കി. കെ റെയിൽ കുറ്റികൾ സ്ഥാപിക്കാൻ സമ്മതിക്കില്ല. കെ റെയിൽ കല്ല് പറിക്കാൻ നിലവിൽ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ പോലും എതിരാണ്. ഘടക കക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എന്ത് കണ്ടിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നുള്ള ആശങ്ക അദ്ദേഹം രേഖപ്പെടുത്തി. ബിജെപിയും സർക്കാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണ്. പിണറായി സർക്കാരും ബിജെപിയും തമ്മിൽ അവിഹിത ബന്ധവും. ഇപ്പോൾ നടക്കുന്നത് പ്രാദേശിക വികാരമാണെന്നും സുധാകരൻ കൂട്ടിച്ചർത്തു.

Leave a Reply

Your email address will not be published. Required fields are marked *