Thursday, January 9, 2025
Kerala

വിഴിഞ്ഞം പ്രധാനപ്പെട്ട തുറമുഖമാക്കും; പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറെക്കുന്നതായി ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെന്റ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.

സമുദ്രഗതാഗതത്തിലെ 30-40 ശതമാനം ചരക്ക് നീക്കവും നടക്കുന്ന സമുദ്ര പാതയിലാണ് വഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിനും സമീപരാജ്യങ്ങൾക്കും ചരക്ക് കൈമാറുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളർന്ന് വന്നത് ഇത്തരം കൈമാറ്റങ്ങളിലൂടെയാണ് സിഗപ്പൂർ, ദുബായ്, ഷാംഗ്ഹായ് തുടങ്ങിയ തുറമുഖ നഗരങ്ങളുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതൽ തേക്കട വരെയുള്ള ദേശിയപാത 66 നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട മുതൽ മംഗലപുരം വരെയുള്ള 12 കിമി ഉൾകൊള്ളുന്ന റിംഗ് റോഡ് നിർമിക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഏകദേശം 5,000 കോടി ചെലവ് വരുന്ന വ്യാവസായി ഇടനാഴിയുടെ ഭൂമിയേറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ലാൻഡ് പൂൡഗ് സംവിധാനവും പിപിപി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തി 60,000 രൂപയുടെ വികസനപ്രവർത്തനങ്ങൾ ആദ്യ ഘട്ടത്തിൽ നടപ്പാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *