ഇടുക്കിയിൽ തെരുവ് നായ ആക്രമണം; നാലുപേർക്ക് പരുക്ക്
ഇടുക്കിയിൽ തെരുവ് നായ ആക്രമണം. കട്ടപ്പന നിർമലസിറ്റിയിൽ തെരുവ നായ അക്രമണത്തിൽ നാലുപേർക്ക് പരുക്ക്. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ കോഴിക്കോട് പെരുവയലിൽ തെരുവുനായ ആക്രമണമുണ്ടായി. വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചുപേരെയാണ് നായ കടിച്ചത്. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.