കെഎസ്ആര്‍ടിസിക്ക് ആശ്വാസം; 131 കോടി രൂപ സഹായം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം
കെഎസ്ആര്‍ടിസിക്ക് 131 കോടി രൂപ സഹായം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. കെഎസ്ആര്‍ടിസി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 75 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. നിലവില്‍ 50 കോടി രൂപയായിരുന്ന തുകയാണ് 75 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന സൗകര്യ വികസനം, വര്‍ക്ക്‌ഷോപ്പ് ഡിപ്പോകളുടെ നവീകരണം എന്നിവയ്ക്കായി 30 കോടി രൂപയും കമ്പ്യൂട്ടര്‍വത്ക്കരണത്തിനായി 20 കോടി രൂപയും വകയിരുത്തിയെന്നാണ് പ്രഖ്യാപനം.
ചെലവ് കുറഞ്ഞ നിര്‍മാണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബസ് സ്‌റ്റേഷന്‍ മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിനായി 20 കോടി രൂപ അധികമായി അനുവദിക്കും. ഇ- മൊബിലിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15.55 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.