കോഴിക്കോട് വിദ്യാർത്ഥികളെ നാട്ടുകാര്‍ ആക്രമിച്ചു; ഒരു വിദ്യാർത്ഥിക്ക് കൈയ്യിൽ വെട്ടേറ്റു
കോഴിക്കോട് മുക്കം കളന്തോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളജിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയുടെ ഇടത് കൈയ്യിൽ വെട്ടേറ്റു. പത്തോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരുക്കേറ്റവർ മുക്കം സി എച്ച് സിയിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.