കോഴിക്കോട്: റജബ് മാസപ്പിറ കണ്ടതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു.
ഇതുപ്രകാരം ഇന്ന് റജബ് ഒന്നായിരിക്കും. മിഅ്റാജ് ദിനമായ റജബ് 27 മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ചയുമായിരിക്കുമെന്നും ഇരുവരും അറിയിച്ചു.