നേതാക്കള്‍ ഫോട്ടോമാനിയ വെടിയണം; കാമറയ്ക്ക് അനുസരിച്ച് ചലിക്കുന്നവരാകരുത് നേതാക്കളെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം
നേതാക്കള്‍ ഫോട്ടോമാനിയ വെടിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. കാമറയ്ക്ക് അനുസരിച്ച് ചലിക്കുന്നവരാകരുത് നേതാക്കള്‍. പാര്‍ട്ടി വേദിയിലെ കസേരകളി പൊതു സമൂഹത്തില്‍ അപഹാസ്യതയുണ്ടാക്കും. മാതൃസംഘടനയിലെ ചിലനേതാക്കളുടെ അമിതാധികാര പ്രയോഗം പ്രവര്‍ത്തകരില്‍ അവമതിപ്പാകുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രവര്‍ത്തകരുടെ മെറിറ്റിന് പരിഗണന നല്‍കണം.പൊതുജനസമ്മിതിയുള്ള നേതാക്കളെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു. അതിരപ്പിള്ളിയില്‍ നടക്കുന്ന ജില്ലാ പഠന ക്യാമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം അവതരിപ്പിച്ചത്.