സഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിൽ
പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എസ് ഡി പി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ച് നൽകിയത് നസീറാണ്.
കേസിൽ നേരത്തെ നാല് പേരെ പിടികൂടിയിരുന്നു. കൊഴിഞ്ഞമ്പാറ സ്വദേശി ജാഫർ, നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് പിടിയിലായത്.