Friday, January 3, 2025
Kerala

കെ.സി റോസക്കുട്ടി ടീച്ചർ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സനായി 7 ന് ചുമതലയേൽക്കും

 

തിരുവനന്തപുരം; കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്സനായി കെ.സി. റോസക്കുട്ടി ടീച്ചർ ഈ മാസം 7 ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫീസിൽ വെച്ചാണ് ചുമതലയേൽക്കുക. കെ.എസ് സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.സി റോസക്കുട്ടിയെ ചെയർപേഴ്സനായി സർക്കാർ നിയമിച്ചത്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും, സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സനുമായിരുന്നു കെ. സി റോസക്കുട്ടി ടീച്ചർ .

കഴിഞ്ഞ 5 വർഷക്കാലയളവിൽ വനിതാ  ശാക്തീകരണത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യപങ്ക് വഹിച്ച വനിതാ വികസന കോർപ്പറേഷൻ
600 കോടിയലധികം രൂപയാണ് വിവിധ പദ്ധതികൾ വഴി വനിതാ ശാക്തീകരണത്തിനായി നൽകിട്ടുള്ളത്.
കോവിഡ് കാലത്ത് നടപ്പാക്കിയ സ്മൈൽ പദ്ധതി, നൈപുണ്യ വികസനം, സ്ത്രീ സുരക്ഷ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കി വരുന്നു.
വിവിധ ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെ കേരളത്തിലെ ചാനലൈസിം​ഗ് ഏജൻസിയായും വനിതാ വികസന കോർപ്പറേഷൻ പ്രവർത്തിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *