ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റ്, സാമ്പത്തിക നില മെച്ചപ്പെട്ടെന്നത് തെറ്റായ കാര്യം: വി ഡി സതീശൻ
ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് നിരാശാജനകമാണ്. വിത്തെടുത്ത് കുത്തിയാണ് മുന്നോട്ടുപോകുന്നത്. സാമ്പത്തിക നില മെച്ചപ്പെട്ടുവെന്നത് തെറ്റായ കാര്യമാണെന്നും വി ഡി സതീശൻ പറഞ്ഞു
സ്റ്റോക്ക് മാർക്കറ്റുകൾ കുമിളകൾ ഉണ്ടാക്കുന്ന രീതിയിൽ പോകുകയാണ്. ബജറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നു. വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ റെയിലിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു
കേരളത്തിന്റെ ജി എസ് ടി വരുമാനം വർധിക്കാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. കെ റെയിൽ പദ്ധതി വന്നില്ലെങ്കിൽ നല്ല കാര്യം. കേരളം രക്ഷപ്പെടുമെന്നും സതീശൻ പറഞ്ഞു.