കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടി; വലിയ പാറകള്‍ ഇടിഞ്ഞുവന്നു: ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു
കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയ പാറകളടക്കം ഇടിഞ്ഞ് വന്നിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടർനാട് പോലീസ് അറിയിച്ചു.
സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളിൽ വലിയ തോതിൽ വെള്ളം ഉയർന്നിട്ടുണ്ട്. ഓരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.