കാട്ടാക്കട മർദനം: ഒരാൾ കൂടി കസ്റ്റഡിയിൽ
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. പന്നിയോട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇനി മൂന്നുപേരാണ് പിടിയിലാകാനുള്ളത്
ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ എസ്.ആർ.സുരേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു. തിരുമല ചാടിയറയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘത്തിന്റേതാണ് നടപടി. കേസിലെ എല്ലാ പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദ്യ അറസ്റ്റ്.