സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബിവറേജസ് കോര്‍പറേഷന്‍ എംഡി സ്ഥാനത്തുനിന്നുംമാറ്റി. പൊലീസ് ട്രെയിനിംഗ് എഡിജിപിയായാണ് നിയമനം.
എസ് ശ്യാംസുന്ദര്‍ ഐപിഎസ് ആണ് ബിവറേജസ് കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്ക് എത്തുക. രാഹുല്‍ ആര്‍.നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. ആന്റി ടെററിസ്റ്റ് ഫോഴ്‌സിന്റെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ റെയില്‍വേ എസ്പി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയായി ഷൗക്കത്ത് അലിയെ നിയമിച്ചു. സന്തോഷ് കെ.വി മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയും കുര്യാക്കോസ് വി.യു ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയുമാകും.
ആര്‍ ആനന്ദ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജിയാകും. അമോസ് മാമന്‍ ടെലികോം എസ്പിയാകും. പി.എന്‍ രമേശ് കുമാറിന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എറണാകുളത്തിന്റെയും സുനില്‍ ഐപിഎസിന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോടിന്റെയും ചുമതല നല്‍കി.