കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്റെ ജാമ്യാപേക്ഷയെ കേരളം എതിർക്കും
കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയെ കേരളം എതിർക്കും. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരായേക്കും. അതേസമയം റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യത്തെ കേരളാ സർക്കാർ എതിർത്തേക്കില്ല
താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്ന വാദമാണ് റോബിൻ വടക്കുംചേരി മുന്നോട്ടുവെക്കുന്നത്. ജാമ്യം ലഭിക്കാനുള്ള ഇയാളുടെ ഈ നടപടിയെ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇരയും റോബിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവാഹത്തിന് കോടതി അനുമതി നൽകിയാൽ ജയിലിൽ വെച്ച് വിവാഹം നടക്കട്ടെയെന്ന നിലപാടായിരിക്കും സംസ്ഥാന സർക്കാർ സ്വീകരിക്കുക.