വീറോടെ ഇന്ത്യ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ
ടോക്യോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിലാദ്യമായാണ് വനിതാ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ എകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത്
മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 22ാം മിനിറ്റിൽ നേടിയ പെനാൽറ്റി കോർണർ വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരാവസാനം വരെ ഈ ലീഡ് ഇന്ത്യ സൂക്ഷിക്കുകയും ചെയ്തു. 2016 റിയോ ഒളിമ്പിക്‌സിൽ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ഓഗസ്റ്റ് നാലിന് നടക്കുന്ന സെമി ഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി