കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനം; നാളെ മുതൽ അപ്‌ഡേറ്റ് ചെയ്യും
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ വീണ്ടും തുടങ്ങും. നാളെ മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ കൂടി ഉൾപ്പെടുത്തും. പേരും വയസ്സും സ്ഥലവും നാളെ മുതൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
2020 ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് സർക്കാർ നിർത്തിവെച്ചത്. കൊവിഡ് മരണത്തെ ചൊല്ലി പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതിനിടെയാണ് പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.