Wednesday, January 8, 2025
Kerala

റബറിന് 300 രൂപ തറവിലയാക്കണം: സിപിഐഎം സമരത്തിലേക്ക്

തലശേരി ബിഷപ്പ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച ആവശ്യം ഏറ്റെടുത്ത് സിപിഐഎം. റബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഐഎം കർഷകസംഘടനയായ കേരള കർഷക സംഘം പ്രക്ഷോഭത്തിലേക്ക്. ജൂൺ 6 ന് താമരശ്ശേരിയിൽ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കർഷകസംഘം അറിയിച്ചു.

നേരത്തെ ക്രൈസ്തവ സഭകൾ ഉന്നയിച്ച അതേ ആവശ്യമാണ് സിപിഐഎം ഏറ്റെടുക്കുന്നത്. ക്രൈസ്തവ സഭകളുടെ നിലപാട് സമരത്തിന് കാരണമായെന്ന് കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി ജോർജ് എം തോമസ് പറഞ്ഞു. സഭാ ആസ്ഥാനത്ത് പോയി കൈകൂപ്പാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ റബറിന് 300 രൂപ വില നിശ്ചയിച്ചാൽ ബിജെപിക്ക് ഒരു എംപിയെ നൽകാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *