Thursday, January 9, 2025
Kerala

‘ധനവകുപ്പിൻ്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോയെന്ന് വിശകരിക്കണം’

തിരുവനന്തപുരം:എ ഐ ക്യാമറ വിവാദത്തില്‍,ഗതാഗത കമ്മീഷറോട് ഗതാഗത മന്ത്രി വിശദീകരണം തേടി.ധനവകുപ്പിൻ്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോയെന്ന് വിശകരണം നൽകണം.: ഉപകരാർ നൽകിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിൻ്റെ അനുമതിയും കെൽട്രോൺ വാങ്ങിയിരുന്നില്ല.അതിനിടെ കെൽട്രോൺ ട്ടോർവാഹനവകുപ്പ് തർക്കം മുറുകുകയാണ്.ബോധവത്ക്കരണ നോട്ടീസ് കെൽട്രോൺ ഇതുവരെ അയച്ചിട്ടില്ല.കഴിഞ്ഞ മാസം 20 നാണ് ബോധവത്ക്കരണ നോട്ടിസ് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്
നോട്ടീസയക്കുന്നതിലെ ചെലവിനെ ചൊല്ലിയാണ് തർക്കം.കരാർ പ്രകാരം കെൽട്രോൺ നോട്ടീസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ പിഴയില്ലാതെ നോട്ടീസയക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ.കൺട്രോൾ റൂമുകളും പൂർണ സജ്ജമായില്ല

എഐ ക്യാമറ ഇടപാടിൽ എസ്ആര്‍ഐടി ഉണ്ടാക്കിയ ഉപകരാര്‍ പുറംകരാര്‍ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെൽട്രോൺ ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്ലും പദ്ധതി നിര്‍വ്വഹണത്തിൽ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ രേഖ

എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിര്‍വ്വഹണം ഏൽപ്പിച്ചത് എസ്ആര്‍ഐടിയെയാണ്. ഉപകരാര് നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആര്‍ഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. 2021 മാര്‍ച്ച് 13 ന് എസ്ആര്‍ഐടി കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്. കെൽട്രോൺ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടര്‍ ഇവാലുവേഷനിൽ എസ്ആര്‍ഐടിക്ക് കിട്ടിയത് 100 ൽ 95 മാര്‍ക്ക്. അശോകക്ക് 92 ഉം അക്ഷരക്ക് 91 ഉം കിട്ടിയപ്പോൾ ടെണ്ടര്‍ ഘട്ടത്തിൽ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് 8 മാര്‍ക്ക് മാത്രം.അഡ്മിനിസ്ട്രേറ്റിവ് സാങ്ഷനും വര്‍ക്ക് ഓര്‍ഡറും പദ്ധതി തുകയുടെ വിശദാംശങ്ങളും എല്ലാം പ്രസിദ്ധികരിച്ചിട്ടും ഉപകരാര്‍ വിശദാംശങ്ങളും ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും മറച്ച് വച്ച കെൽട്രോണിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു, ഇതിന് പിന്നാലെയാണ് ഈ രേഖകൾ കൂടി കെൽട്രോൺ വെബ്സൈറ്റിലിട്ടത്. ഉപകരാറിലെ കള്ളക്കളികളും കമ്പനികൾക്ക് തമ്മിൽ തമ്മിലുള്ള ബന്ധവും എല്ലാം വലിയ ചര്‍ച്ചയായി നിൽക്കുന്നതിനിടെ പുറത്ത് വരുന്ന വിവരങ്ങൾ വിവാദങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പ്

Leave a Reply

Your email address will not be published. Required fields are marked *