Saturday, October 19, 2024
Kerala

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചനകള്‍ ഉടന്‍

സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.

പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുക. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്.

രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണിത്തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.

Leave a Reply

Your email address will not be published.