കോവാക്‌സിന്‍: പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി; ആദ്യ ഡോസ് നല്‍കിയത് 30-കാരന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. മുപ്പതുകാരനായ ഡല്‍ഹി സ്വദേശിക്കാണ് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം രണ്ടാമത്തെ ഡോസ് നല്‍കും.
ഇദ്ദേഹത്തെ വീട്ടിലേക്ക് അയക്കുമെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.