പുഴയിൽ കുളിക്കാനിറങ്ങി; മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
ഇടുക്കി മാങ്കുളം വല്യ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്രയിലെ ജ്യോതി സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വെള്ളം കുറവാണ്. അതുകൊണ്ട് തന്നെ ആളുകള്‍ അപകടം മനസിലാക്കാതെയാണ് കുളിക്കാനിറങ്ങുക.
ആനക്കുളത്തിനു സമീപമുള്ള വലിയ പാറക്കുട്ടി പുഴയിൽ അപകട മരണങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ പുഴയില്‍ പൊലിഞ്ഞത് അഞ്ച് പേരുടെ ജീവനാണ്. മൂന്നാർ, ആനക്കുളം ഭാഗത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വല്യ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങുക പതിവാണ്.