‘ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം, താമരകുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ’; ബിജെപി സംസ്ഥാന ഘടകം
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് കേരളത്തിലെ ബിജെപി സംസ്ഥാന ഘടകം. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.ഐ.എം – കോൺഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ്ബുക്കില്‍ കുറിച്ചു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകെ ബിജെപി മുന്നേറുകയാണ്. കോൺഗ്രസും സിപിഐഎമ്മും ഒന്നിച്ച് നിന്ന് നേരിട്ടിട്ടും ത്രിപുരയിൽ തേരോട്ടം തുടർന്നുവെന്നും ബിജെപി അവകാശപ്പെട്ടു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ബിജെപി കേരള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
താമര കുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ സുരക്ഷിതം!!മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.ഐ.എം – കോൺഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ് ബുക്കില്‍ കുറിച്ചു.
ഹിന്ദുക്കളും ഹിന്ദിക്കാരും മാത്രമേ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞവർക്കുള്ള കനത്ത പ്രഹരമാണ് നാഗാലാൻ്റ് ജനത വോട്ടിലൂടെ നൽകിയതെന്ന് ബിജെപി രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു