Monday, January 6, 2025
Kerala

നേമത്തെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുരളീധരൻ; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ എംപി. വാർത്തകൾ അടിസ്ഥാനരഹിതമാണ്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഏഴാം തീയതി ഡൽഹിയിലേക്ക് പോയാൽ നോമിനേഷൻ തീയതിക്ക് ശേഷം മാത്രമേ മടങ്ങിയെത്തൂവെന്നും മുരളീധരൻ പറഞ്ഞു

നേമത്ത് മുതിർന്ന നേതാവിനെ നിർത്തണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതേ തുടർന്നാണ് മുരളിയെ നേമത്ത് പരിഗണിക്കുന്നതായി വാർത്തകൾ വന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം.

ബിജെപി ഇത്തവണ ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. അതേസമയം വി ശിവൻകുട്ടിയുടെ പേരാണ് സിപിഎം പ്രധാനമായും ഇവിടെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *