എൽ ഡി എഫ് ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്ത; മാതൃഭൂമിക്കെതിരെ പാർവതി
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നടി പാർവതി തിരുവോത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്ന് മാതൃഭൂമി ഇംഗ്ലീഷിനെ ടാഗ് ചെയ്ത് പാർവതി ട്വീറ്റ് ചെയ്തു
അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ വാർത്ത നൽകുന്നത് നാണക്കേടാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചതായി ഞാൻ പറഞ്ഞിട്ടില്ല. ഈ വാർത്തയിൽ തിരുത്തൽ ആവശ്യമാണ് എന്നായിരുന്നു പാർവതിയുടെ ട്വീറ്റ്