വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമം: വിഡി സതീശന്‍
വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് സമരം അവസാനിപ്പിക്കാം. വിഴിഞ്ഞത്തെ സമരക്കാരെ സർക്കാർ മനഃപൂർവം പ്രകോപിപ്പിച്ചു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം. വിഴിഞ്ഞത്ത് നടക്കുന്നത് കലാപമെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്നും വിഡി സതീശന്‍ പറഞ്ഞു.
മന്ത്രിയുടെ സഹോദരൻ തീവ്രവാദി ആണോ എന്ന് മന്ത്രി തന്നെ പറയട്ടെ.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ച വൈദികനെ വരെ തീവ്രവാദിയാക്കി.മുഖ്യമന്ത്രി എന്തുകൊണ്ട് സമരസമിതിയുമായി സംസാരിക്കുന്നില്ല.
സർക്കാർ സമരക്കാരെ മനപ്പൂർവം പ്രകോപിപ്പിച്ചു.അവിടെ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നില്ല.അവിടെ നടക്കുന്നത് കലാപമാണ്, തീവ്രവാദമാണ് എന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നു.സർക്കാരും സിപിഐഎമ്മും പ്രചരിപ്പിക്കുന്നത് കള്ളത്തരങ്ങളാണ്.വികസനത്തിൻ്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.മന്ത്രിമാർ ഉത്തരവാദിത്വതോടെ സംസാരിക്കണം. മന്ത്രിക്കെതിരായ വൈദികന്‍റെ പ്രസ്താവനയും തെറ്റെന്ന് അദ്ദേഹം പറഞ്ഞു.