കെ റെയിലില്‍ യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്; മുഖ്യമന്ത്രിയുടേത് മോദി സ്‌റ്റൈല്‍: വി ഡി സതീശന്‍
കാസര്‍കോട്: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന അതേ സ്‌റ്റൈലാണ് പിണറായിയുടേതെന്നും സതീശന്‍ ആരോപിച്ചു. കെ റെയ്ലിനെ പറ്റി യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. ആ നിലപാട് വ്യക്തതയോടുകൂടി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം നാടിന്റെ മുഖച്ഛായമാറ്റുന്ന കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യകത്മാക്കി. അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് വികസനം തകര്‍ക്കാനാണെന്നും കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
കെ റെയിലിനുള്ള ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനല്‍കുന്നുവെന്നും ഒരു പരിസ്ഥിതി ആഘാതവും കെ റെയില്‍ പദ്ധതിയ്ക്ക് ഉണ്ടാകില്ല.സമ്പൂര്‍ണ ഹരിത പദ്ധതിയാണ് കെ റെയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി