ശമനമില്ലാതെ മഴ: 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മുല്ലപ്പെരിയാറിൽ നിന്ന് ആശ്വാസവാർത്ത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും
ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
അതേസമയം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രാവിലെ ജലനിരപ്പ് 138.40 അടിയിലേക്ക് താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ ഇന്ന് അടച്ചേക്കും.