മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു
കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മുൻ മിസ് കേരള അൻസി കബീർ(25), റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ(25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വൈറ്റിലയിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
2019ലെ മിസ് കേരളയും റണ്ണറപ്പുമായിരുന്നു അൻസിയും അഞ്ജനയും. ആറ്റിങ്ങൽ സ്വദേശിയാണ് അൻസി. അഞ്ജന തൃശ്ശൂർ സ്വദേശിനിയും. നാല് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.