2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേര്‍ക്ക് വധശിക്ഷ
2013ൽ പട്‌നയിൽ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ വധശിക്ഷ. എൻ.ഐ.എ കോടതിയാണ് നാലുപേർക്ക് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം.
കേസില്‍ പത്തു പേർ കുറ്റക്കാരാണെന്ന് പ്രത്യേക എൻ.ഐ.എ കോടതി നേരത്തെ വിധിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഒരാളെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റ വിമുക്തനാക്കുകയായിരുന്നു.