Sunday, January 5, 2025
Kerala

സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷം; യുഡിഎഫ് വഞ്ചനാ ദിനം ആചരിക്കുന്നു

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ സർക്കാരിനെ താഴെയിറക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. സർക്കാരിനെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുകയാണ്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെങ്കിൽ എം ശിവശങ്കർ ആരുടെ ബിനാമിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിതത്‌ല

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്തു പോകും. ശിവശങ്കറിന്റെ ചെയ്തികൾക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *