കൊവിഡ് പ്രതിരോധം പാളി; നവംബർ ഒന്നിന് വഞ്ചനാ ദിനം ആചരിക്കുമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ടത്ര മുൻകരുതൽ എടുക്കാതെ പരസ്യ കോലാഹലങ്ങൾക്ക് ഇടം കൊടുത്ത സർക്കാർ പ്രതിസന്ധി ഘട്ടത്തിൽ ഒന്നും ചെയ്യാനാകാതെ നട്ടംതിരിയുന്ന കാഴ്ചയാണ് കാണുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി
രോഗത്തെ പോലും പരസ്യപ്രചാരണത്തിന് ഉപയോഗിച്ച പിണറായി വിജയൻ സർക്കാരിനെതിരെ നവംബർ ഒന്നിന് യുഡിഎഫ് വഞ്ചനാ ദിനം ആചരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു