മലയാള ദിനാഘോഷം ഇന്ന്
ഈ വർഷത്തെ മലയാള ദിനാഘോഷം ഇന്ന് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഓൺലൈനായി മലയാളദിന സന്ദേശം നൽകും. വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കിയാകും ചടങ്ങുകൾ.
ഭരണഭാഷാ വാരാഘോഷം നവംബർ ഏഴുവരെ നടക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശം നൽകി.