മൂടല്‍മഞ്ഞ്; കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു
മൂടൽമഞ്ഞു കാരണം കോഴിക്കോടു നിന്നും യാത്ര വൈകിയ ഖത്തർ എയർവേയ്സ് വിമാനം വൈകിട്ട് 6 മണിക്ക് പുറപ്പെടും. ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ എത്തി. രാവിലെ 8:30 ന് വിമാനം പുറപ്പെടും.
മൂടൽമഞ്ഞു കാരണം കോഴിക്കോട് നിന്നും പുറപ്പെടേണ്ട മസ്കത്തിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകിയത്.
രാത്രി 2 മണി മുതൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്. ഒമാനിൽ നിന്നുള്ള സലാം എയർ കൊച്ചിയിലും ഖത്തർ എയർവെയ്സ് തിരുവനന്തപുരത്തും ഇറക്കിയിരുന്നു.