Saturday, January 4, 2025
Kerala

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരം: ഉന്നതവിദ്യാഭ്യാസമന്ത്രി

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. കാമ്പസുകളിൽ ബോധവത്ക്കരണ പരിപാടികൾ ഉടൻ നടത്തണമെന്നും ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും ലിംഗനീതിയും സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.

ഇന്റേണൽ കംപ്ലൈൻഡ് കമ്മിറ്റി (ഐ.സി.സി) ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഒക്ടോബറിൽ തന്നെ ക്ലാസുകൾ നടക്കണമെന്നും സ്ഥാപനമേധാവികൾക്ക് ഉടൻ നിർദ്ദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *