സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം
അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല,സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രതിമാസവരുമാനം 25000 രുപയോ അതില്‍ അധികമേ ഉണ്ടെങ്കില്‍, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉളളവര്‍, 1000 ചതുരശ്ര അടിക്ക് മുകളിലുളള വീട് സ്വന്തമായിട്ടുളളവര്‍, ഏകഉപജീവന മാര്‍ഗ്ഗമായ ടാക്‌സി ഒഴികെ നാലുചക്രവാഹനം സ്വന്തമായിട്ടുളളവര്‍ എന്നിവര്‍ അനര്‍ഹമായി കൈവശം വെച്ചിട്ടുളള റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30 നകം താലൂക്ക് സപ്ലൈ ഓഫീസര്‍ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിപ്പ് നല്‍കാം. ആധാര്‍ കാര്‍ഡ് റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ എത്രയും വേഗം ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിക്കേണ്ടതുമാണെന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.