അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശമായി; വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 31 വരെ തുറക്കില്ല, മെട്രോ സര്‍വീസില്ല
ന്യൂഡൽഹി: അൺലോക്ക്-3 മാർഗനിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല.
രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ.
രാത്രി കർഫ്യൂ പിൻവലിച്ചു. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം
മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും.
രാഷ്ട്രീയപരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും.
രാഷ്ട്രീയപരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും.
സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേൽ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗർഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളിൽ തന്നെ തുടരണം.