കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കള്ളക്കടത്തായി കൊണ്ടുവരാന്‍ ശ്രമിച്ച 1,34,00,000 രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങി കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വര്‍ണവും കൊടുവള്ളി സ്വദേശിയില്‍ നിന്ന് 29,74,000ത്തോളം രൂപ വിലവരുന്ന 572.650 ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്നും ബഹ്‌റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം വെള്ളയൂര്‍ സ്വദേശിയില്‍ നിന്ന് 58,20,000ത്തോളം രൂപ വില വരുന്ന 1132.400 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
കസ്‌ററംസ് പ്രിവന്റിവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പിടികൂടിയത്.