കൊല്ലത്ത് ബോട്ട് തിരയിൽപ്പെട്ടു; നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു;
കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരയിൽപ്പെട്ടു. നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു.
പിന്നാലെ വന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്.
ബോട്ട് ശക്തമായ തിരയിൽ ആടി ഉലയുന്നതും തിരയടിച്ച് കയറിയ ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഒലിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റ് ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.