ശിവൻകുട്ടി രാജിവെക്കണം; സിപിഎം ധാർമികതയില്ലാത്ത പാർട്ടിയായി മാറിയെന്ന് കെ മുരളീധരൻ
നിയമസഭ കയ്യാങ്കളി കേസിൽ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരൻ. മന്ത്രി കോടതിയുടെ മുന്നിൽ കൈയ്യും കെട്ടി നിൽക്കുമ്പോൾ ധാർമികത ബാധകമല്ലേയെന്നും മുരളീധരൻ ചോദിച്ചു.
ധാർമികതയുടെ പേരിൽ മന്ത്രി ശിവൻകുട്ടി രാജിവക്കണം. അല്ലെങ്കിൽ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവൻകുട്ടിയെ മന്ത്രിസഭയിൽ എടുത്തത് തന്നെ തെറ്റ്. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു.