കോട്ടയത്ത് അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു
കോട്ടയം മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേകാണ്(28) മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കൊച്ചി നേവൽ ബേസിൽ നിന്നുള്ള എട്ടംഗ സംഘമാണ് കോട്ടയത്ത് എത്തിയത്. ഇതിൽ നാല് പേരാണ് കുളിക്കാനിറങ്ങിയത്. അഭിഷേക് ചുഴിയിൽ അകപ്പെടുകയായിരുന്നു.