ഡോക്ടേഴ്സ് ഡേയിൽ ഗൈനക്കോളോജിസ്റ്റ് ഡോക്ടർ സിസ്റ്റർ ടെസ്സിൻ ജോണിനെ ആദരിച്ചു.
സുൽത്താൻ ബത്തേരി :റോട്ടറി ക്ലബ് ഓഫ് സുൽത്താൻ ബത്തേരി സെൻട്രലിൽ ഡോക്ടേഴ് ദിനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ വെച്ച് സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ഡോക്ടർ സിസ്റ്റർ ടെസ്ലിൻ ജോണിനെ ആദരിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ മുൻനിർത്തി ഡോക്ടർ ചെയ്ത് വരുന്ന സേവനത്തെ മുൻനിർത്തിയാണ് ഇത്തവണ ഡോക്ടർ ടെസ്സിനെ തിരഞ്ഞെടുത്തത്.
ചടങ്ങിൽ റോട്ടറി സുൽത്താൻ ബത്തേരി സെന്റട്രൽ പ്രസിഡണ്ട് ഡോക്ടർ സലീം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേന്ദ്രൻ പി ആർ, ജസ്റ്റിൻ ജോൺ നിസ്സാം പള്ളിയാൽ, അഭിലാഷ് കെ എന്നിവർ സംസാരിച്ചു.