കണ്ണൂര്‍ കുറുമാത്തൂര്‍ കടവില്‍ തോണി മറിഞ്ഞു മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
തളിപറമ്പിനു സമീപം കുറുമാത്തൂരില്‍ തോണി മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം വടക്കേക്കാട് സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. കുറുമത്തൂര്‍ ചൊറുക്കളയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇര്‍ഫാദ്. മംഗലാപുരത്തെ യെനെപ്പോയ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍പ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.