ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ
ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുധാകരൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് ചോദിച്ച് വീണ്ടും വേദനിപ്പിക്കരുത്
പത്ര വാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ല. അത് ശരിയല്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.
അമ്പലപ്പുഴ മണ്ഡലത്തിൽ ജി സുധാകരന്റെ പ്രവർത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതു വികാരം. പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്നും വിമർശനപരമായ പ്രസ്താവനകൾ നടത്തിയെന്നും ചില അംഗങ്ങൾ ആരോപണമുന്നയിച്ചു.